കാണ്‍പൂരില്‍ കെട്ടിടം തകര്‍ന്ന് ഏഴ് മരണം; 30 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായി സംശയം

Posted on: February 2, 2017 10:13 am | Last updated: February 2, 2017 at 2:17 pm
SHARE

ഉത്തര്‍പ്രദേശ്: കാണ്‍പൂരില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. ജാജ്മുവ മേഖലയില്‍ എസ്പി നേതാവ് മെഹ്താബ് അസ്ലമിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ബുധനാഴ്ച തകര്‍ന്നത്. കെട്ടിടത്തില്‍ കുടങ്ങിയവരില്‍ അധികവും ഛത്തീസ്ഗഡില്‍ നിന്നുള്ള തൊഴിലാളികളാണ്.

നായ്ക്കളേയും പ്രത്യേകതരം ക്യാമറകളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് നിര്‍മാണ പ്രവര്‍ത്തനം നടന്നതെന്നും രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സമയമെടുക്കുമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

കെട്ടിട ഉടമക്കും കോണ്‍ട്രാക്ടര്‍ക്കും എതിരെ പോലീസ് കേസെടുത്തു. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here