Connect with us

Sports

ടെസ്റ്റ് ടീമില്‍ അഭിനവ് മുകുന്ദ് തിരിച്ചെത്തി; പാര്‍ഥീവ് ഔട്ട്, സാഹ വിക്കറ്റ് കീപ്പര്‍

Published

|

Last Updated

മുകുന്ദ്‌

ന്യൂഡല്‍ഹി: വിനോദ് റായിയുടെ നേതൃത്വത്തില്‍ നാലംഗ ഭരണ സമിതി ബി സി സി ഐയെ ഏറ്റെടുത്തതിന് ശേഷം ആദ്യ ടീം സെലക്ഷന്‍ നടന്നു. ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ കണ്ടെത്തലായിരുന്നു പുതിയ സമിതിക്ക് കീഴിലുള്ള ആദ്യ ദൗത്യം. തമിഴ്‌നാട് ഓപണര്‍ അഭിനവ് മുകുന്ദ് ആറ് വര്‍ഷത്തിന് ശേഷം ടീമില്‍ തിരിച്ചെത്തി. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ആരായിരിക്കുമെന്ന സന്ദേഹവും മാറി. ഗുജറാത്തിനെ കന്നി രഞ്ജി കിരീടത്തിലേക്ക് നയിച്ച പാര്‍ഥീവ് പട്ടേലിന് പകരം വൃഥിമാന്‍ സാഹക്കാണ് വിക്കറ്റ്ിന് പിറകില്‍ നില്‍ക്കാനുള്ള യോഗം. രഞ്ജി ട്രോഫിയില്‍ 849 റണ്‍സ് നേടിയതാണ് മുകുന്ദിന് ടീമിലേക്ക് വഴി തുറന്നത്.

എന്നാല്‍, റിസര്‍വ് ഓപണറുടെ റോളിലാണ് തിരിച്ചുവരവെന്ന് മാത്രം. എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ സമിതി ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് മുതിര്‍ന്നില്ല. അജിങ്ക്യ രഹാനെ, ജയന്ദ് യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ വിരാട് കോഹ്ലി നയിക്കുന്ന ടീമിലുണ്ട്. നാല് തവണ ബംഗ്ലാദേശ് ഇന്ത്യയില്‍ ക്രിക്കറ്റ് പരമ്പരക്കായി വന്നിട്ടുണ്ട്. 1990, 1998, 2006, 2016 വര്‍ഷങ്ങളിലായിരുന്നു ഇത്. എന്നാല്‍ ഇതുവരെ ഒരു ടെസ്റ്റ് മത്സരം ഇവിടെ കളിച്ചിട്ടില്ല. ഇത്തവണ ഹൈദരാബാദ് ടെസ്റ്റ് മത്സരത്തിന് വേദിയാകും. അടുത്തിടെ ന്യൂസിലാന്‍ഡ് പര്യടനത്തിന് പോയ ബംഗ്ലാദേശ് രണ്ട് ടെസ്റ്റുകള്‍ കളിച്ചു. രണ്ടിലും പരാജയമായിരുന്നു. ഏഴ് വിക്കറ്റിനും ഒമ്പത് വിക്കറ്റിനുമായിരുന്നു തോല്‍വികള്‍.
ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, വൃഥിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, അമിത് മിശ്ര, അഭിനവ് മുകുന്ദ്, ഭുവനേശ്വര്‍ കുമാര്‍, കരുണ്‍ നായര്‍, ഹര്‍ദിക് പാണ്ഡ്യ.

 

---- facebook comment plugin here -----

Latest