കാനഡയിലെ ക്യൂബെകില്‍ പള്ളിയില്‍ വെടിവെപ്പ്; അഞ്ച് മരണം

Posted on: January 30, 2017 9:56 am | Last updated: January 30, 2017 at 12:55 pm

ക്യൂബെക്: കാനഡയിലെ മുസ്ലിം പള്ളിയില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. അസര്‍ നമസ്‌കാരം നടക്കുമ്പോഴായിരുന്നു അക്രമം. മൂന്നുപേര്‍ ചേര്‍ന്നാണ് വെടിവെപ്പ് നടത്തിയതെന്നും ഈ സമയത്ത് 40 പേര്‍ പള്ളിയില്‍ നിസ്‌കാരത്തിന് ഉണ്ടായിരുന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇതേ പള്ളിയുടെ സ്റ്റെപ്പില്‍ പന്നിയുടെ തല കൊണ്ടുവന്നിട്ടിരുന്നു. പൈശാചികമായ സംഭവമാണ് നടന്നതെന്നും ഇതിന് പിന്നിലുള്ള കാരണമെന്തെന്ന് അറിയില്ലെന്നും ക്യൂബെക് സിറ്റി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് മുഹമ്മദ് യഗൂയി പറഞ്ഞു. അക്രമം നടക്കുമ്പോള്‍ താന്‍ പള്ളിയിലില്ലാതിരുന്നതിനാല്‍ എത്രപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് കൃത്യമായി പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.