ലോ അക്കാദമി സമരത്തില്‍ ഒത്തുതീര്‍പ്പ് നിര്‍ദേശവുമായി അക്കാദമി ചെയര്‍മാന്‍

Posted on: January 28, 2017 12:47 pm | Last updated: January 30, 2017 at 9:26 am
SHARE

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി സമരത്തില്‍ ഒത്തുതീര്‍പ്പ് നിര്‍ദേശവുമായി അക്കാദമി ചെയര്‍മാന്‍ അയ്യപ്പന്‍ പിള്ള. അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ അധികാരം വെട്ടിക്കുറയ്ക്കാമെന്ന് അയ്യപ്പന്‍ പിള്ള് പറഞ്ഞു. ഇന്റേണല്‍ മാര്‍ക്ക്, ഹാജര്‍ എന്നിവയുടെ ചുമതല മറ്റൊരാള്‍ക്ക് നല്‍കാമെന്നും ഈ നിര്‍ദ്ദേശം ഗവേണിംഗ് ബോഡി യോഗത്തില്‍ മുന്നോട്ടു വയ്ക്കുമെന്നും അയ്യപ്പന്‍ പിള്ള വ്യക്തമാക്കി.

അതേസമയം, ലോ അക്കാദമിയില്‍ പ്രിന്‍സിപ്പാളിന്റെ സ്വജനപക്ഷപാതത്തിന് തെളിവുണ്ടെന്ന് ഉപസമിതി വ്യക്തമാക്കി. പ്രിന്‍സിപ്പാളിന് താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും ഹാജര്‍രേഖകളിലും പ്രിന്‍സിപ്പാള്‍ കൈകടത്തിയെന്നും ഉപസമിതി കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here