Connect with us

Eranakulam

ഫേസ്ബുക്കിന് വെല്ലുവിളിയായി മലയാളിയുടെ പേബുക്ക്‌

Published

|

Last Updated

കൊച്ചി: സാമൂഹിക മാധ്യമമായ ഫേസ്ബുക്കിന് വെല്ലുവിളിയുമായി മലയാളി സംരംഭകന്റെ പേബുക്ക് ക്ലബ് ആപ്ലിക്കേഷന്‍. അംഗങ്ങള്‍ക്ക് കാഷ് റിവാര്‍ഡ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുമായാണ് പേബുക്ക് ക്ലബ് എന്ന സാമൂഹികമാധ്യമം മലയാളിയായ ശ്രീധരന്‍ പിള്ള അവതരിപ്പിച്ചിരിക്കുന്നത്. പേബുക്കില്‍ അംഗങ്ങളാകുന്ന ഓരോരുത്തരുടെയും പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന ലൈക്ക്, കമന്റ്, ഷെയര്‍ എന്നിവക്ക് പേ ബുക്ക് ക്ലബ് പണം നല്‍കും. ഫേസ്ബുക്ക് പോലെയുള്ള മാധ്യമങ്ങളില്‍ വെറുതെ സമയം ചെലവഴിക്കുന്നവര്‍ക്ക് ഒരു വരുമാനമാര്‍ഗമാണ് പേബുക്ക് ക്ലബ് നല്‍കുന്നതെന്നു സി ഇ ഒ ശ്രീധരന്‍ പിള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു.

തുടക്കത്തില്‍ സൗജന്യ അംഗത്വത്തിലൂടെ പരമാവധി മലയാളികളെ അംഗങ്ങളാക്കാന്‍ സൈന്‍ അപ്പ് പ്രചാരണം പേബുക്ക് ക്ലബ് ആരംഭിച്ചിട്ടുണ്ട്. ആദ്യ അംഗങ്ങള്‍ക്ക് ലോയല്‍റ്റി ബോണസും കമ്പനിയില്‍ ഷെയറും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ പേബുക്ക് ക്ലബ് ക്യാഷ് ഫോര്‍ കണ്ടന്റ് ആപ്പ് എന്ന ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
വെസ്റ്റ് മിഡ്ലാന്‍ഡ്സ് ആസ്ഥാനമായുള്ള കാപ്പെക്‌സ് എയില്‍സ് ലിമിറ്റഡ് എന്ന കമ്പനിയാണ് പുതിയ സാമൂഹിക മാധ്യമം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിനെ അപേക്ഷിച്ച് പൂര്‍ണ സുരക്ഷിതത്വവും സ്വകാര്യതയുമാണ് പേബുക്ക് ക്ലബ് വാഗ്ദാനം ചെയ്യുന്നതെന്ന് പേബുക്ക് സാങ്കേതിക പങ്കാളി ഇന്നോവേലന്റ് ടെക്നോളജീസ് സി ഇ ഒ അമിത് വര്‍മ പറഞ്ഞു. എറണാകുളം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ഇരുവരും ചേര്‍ന്ന് പേബുക്ക് ക്ലബ് പുറത്തിറക്കി. കൂടുതല്‍ വിവരങ്ങള്‍ക്കും അംഗത്വത്തിനും www.paybook.club എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ആന്‍ഡ്രോയിഡ് പ്ലേസ്‌റ്റോറിലും, ഐ ഒ എസിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്.