ജെല്ലിക്കെട്ട് നിരോധനത്തില്‍ ഇടപെടാനാവില്ലെന്ന് പ്രധാനമന്ത്രി

Posted on: January 19, 2017 12:27 pm | Last updated: January 19, 2017 at 9:34 pm

ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് നിരോധനത്തില്‍ ഇടപെടാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രശ്‌നപരിഹാരത്തിനായി തന്നെ സമീപിച്ച തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ ശെല്‍വത്തോടാണ് മോദി ഇടപെടാനാവില്ലെന്ന് അറിയിച്ചത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണം എന്നായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇടപെടാനാവില്ലെന്ന് മോദി വ്യക്തമാക്കി.

ജയലളിതയുടെ വഴിയില്‍ തന്നെയാണ് സര്‍ക്കാര്‍ പോകുന്നതെന്നും നിരോധനം നീക്കാന്‍ നിയപരമായ എല്ലാ മാര്‍ഗങ്ങളും തേടുമെന്നും പന്നീര്‍ശെല്‍വം നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ജനങ്ങളാണ് തമിഴ്‌നാട്ടില്‍ തെരുവിലിറങ്ങിയത്. ഈ സാഹചര്യത്തില്‍ പന്നീര്‍ ശെല്‍വം അടിയന്തരമായി ഡല്‍ഹിയിലെത്തിയത്.