വിജിലന്‍സിന് വേഗം പോരെന്ന് കാനം രാജേന്ദ്രന്‍

Posted on: January 17, 2017 11:17 am | Last updated: January 17, 2017 at 4:19 pm

തിരുവനന്തപുരം: വിജിലന്‍സിന് വേഗം പോരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്‍ സര്‍ക്കാരിന്റെ കാലത്തെ അഴിമതി കേസുകള്‍ നീങ്ങുന്നത് ഒച്ചിഴയുന്ന പോലെയാണ്.

വിജിലന്‍സിനെ സ്വതന്ത്രമാക്കുമെന്ന വാഗ്ദാനം പാലിക്കണം. വിജിലന്‍സ് എന്നാല്‍ ഏകാംഗസംവിധാനം അല്ല. മൂന്ന് മാസത്തിനകം കമ്മീഷനെ നിയോഗിക്കുമെന്ന് പ്രകടനപത്രികയിലുണ്ട്. അത് നടപ്പാക്കാനായിട്ടില്ലെന്നും കാനത്തിന്റെ വിമര്‍ശനം.