വ്യാഴാഴ്ച സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

Posted on: January 13, 2017 7:41 pm | Last updated: January 14, 2017 at 9:31 am
SHARE

കൊച്ചി: നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് വ്യാഴാഴ്ച സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക് നടത്തും. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അടുത്ത മാസം രണ്ട് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് ബസ് ഉടമകളുടെ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന് ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്‍ യോഗത്തിലാണ് തീരുമാനം.

രാജ്യത്ത് ഇന്ധനവില വര്‍ധിച്ച സാഹചര്യത്തില്‍ മിനിമം ചാര്‍ജ് ഒമ്പത് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് മിനിമം രണ്ട് രൂപയാക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു.