കെ.സി.എ തലപ്പത്ത് മാറ്റം; ടി.സി മാത്യു പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു

Posted on: January 2, 2017 7:36 pm | Last updated: January 2, 2017 at 8:57 pm
SHARE

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനില്‍ സമ്പൂര്‍ണ അഴിച്ചുപണി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് ടി.സി. മാത്യുവും സെക്രട്ടറി സ്ഥാനത്തുനിന്ന് അനന്തനാരായണനും സ്ഥാനമൊഴിഞ്ഞു. പുതിയ പ്രസിഡന്റായി ബി. വിനോദിനേയും സെക്രട്ടറിയായി ജയേഷ് ജോര്‍ജിനെയും തിരഞ്ഞെടുത്തു.

ലോധ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ വിസമ്മതിച്ച സംസ്ഥാന അസോസിയേഷനുകളെയും ഭാരവാഹികളെയും പിരിച്ചുവിടാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് മാറ്റം. വൈസ് പ്രസിഡന്റുമാരായ ടി.ആര്‍ ബാലകൃഷ്ണന്‍, എസ്.ഹരിദാസ്, സുനില്‍ കോശി ജോര്‍ജ്, എന്നിവരും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്.

അതേസമയം, ബിസിസിഐയുടെ പ്രതിനിധിയായി ടി.സി.മാത്യു തുടരുമെന്നാണ് ലഭിക്കുന്ന വിവരം. ലോധ സമിതിയുടെ നിര്‍ദേശ പ്രകാരം ബിസിസിഐയുടെ നിലവിലുള്ള ഭരണസമിതി പിരിച്ചുവിട്ട് പുതിയവ രൂപീകരിക്കാന്‍ സുപ്രീം കോടതി തിങ്കളാഴ്ചയാണ് നിര്‍ദേശിച്ചത്.