Connect with us

National

സമാജ്‌വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി; പുതിയ സ്ഥാനാര്‍ത്ഥി പട്ടികയുമായി അഖിലേഷ് യാദവ്‌

Published

|

Last Updated

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടിയിലെ തര്‍ക്കം പിളര്‍പ്പിലേക്ക് നീങ്ങുമെന്ന് സൂചന. പ്രശ്‌നങ്ങള്‍ രൂക്ഷമാവുന്നവെന്ന സൂചനകള്‍ നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തിരഞ്ഞെടുപ്പിനുള്ള പുതിയ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. നേരത്തെ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിതിന് പിന്നാലെയാണ് അഖിലേഷ് യാദവിന്റെ നീക്കം.
ക്രിമിനല്‍ കേസുകളിലെ രണ്ട് പ്രതികളടക്കം ഉള്‍പ്പെട്ടതാണ് മുലായം ഇന്നലെ പ്രഖ്യാപിച്ച പട്ടിക.

നിലവിലുളള്ള 171 എംഎല്‍മാരെ ഉള്‍പ്പെടുത്തി 235 അംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരിക്കുന്നത്. മുലായം സിംഗ് ഒഴിവാക്കിയ പല പ്രമുഖരും അഖിലേഷിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. നേരത്തെ പട്ടിക പ്രഖ്യാപിക്കുന്നതിന് മുമ്പായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി അഖിലേഷ് യാദവ് കൂടിക്കാഴ്ച നടത്തിയിരുന്നു.

---- facebook comment plugin here -----

Latest