Connect with us

Kuwait

കഞ്ചാവ് കടത്ത് കേസ് : മലയാളിയെ വെറുതെവിട്ടു

Published

|

Last Updated

കുവൈറ്റ് സിറ്റി: കുവൈത്തിലേക്ക് കഞ്ചാവ് കടത്തിയതിന് കുവൈറ്റ് വിമാനത്താവളത്തിലെ വെച്ച് അറസ്റ്റിലാവുകയും തുടര്‍ന്ന് 15 വര്ഷം തടവിനും, 10,000 ദീനാര്‍ പിഴയും ശിക്ഷ വിധിക്കപ്പെട്ട് ജയിലിലടക്കപ്പെടുകയും ചെയ്തിരുന്ന എറണാകുളം പെരുമ്പാവൂര്‍ സ്വദേശി , പി എസ കബീറിനെ കുവൈറ്റ് അപ്പീല്‍ കോടതി നിരപരാധിയെന്ന് കണ്ട് നിരുപാധികം വെറുതെ വിട്ടു .

കുവൈറ്റില്‍ സ്വദേശിവീട്ടില്‍ െ്രെഡവറായി ജോലി നോക്കിയിരുന്ന കബീര്‍ അവധിക്ക് ശേഷം തിരികെ വരുമ്പോള്‍ വിമാനത്തവാളത്തില്‍ കസ്റ്റംസ് പരിശോധനയില്‍ പിടിക്കപ്പെടുകയായിരുന്നു. 600 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് പൊതി കബീറിന്റെ ലഗേജില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു . 2015 നവംബര്‍ 20 നായിരുന്നു കേസിനാസ്പദമായ സംഭവം.

കബീര്‍ കുവൈറ്റില്‍ ചതിയാക്കപ്പെട്ട് പോലീസ് പിടിയായതിന്റെ കാരണമായ കഞ്ചാവ് , കുവൈത്തില്‍ തന്നെ ജോലി നോക്കുന്ന പെരുമ്പാവൂര്‍ സ്വദേശി തന്നെയായ റിനീഷിനു കൊടുക്കാനായി അയാളുടെ സഹോദരന്‍ കൊടുത്തുവിട്ട മാംസപ്പൊതിയില്‍ നിന്നാണ് പിടികൂടിയതെന്ന് മനസ്സിലാക്കിയ കബീറിന്റെ കുടുംബം , അന്നത്തെ മുഖ്യമന്ത്രി ,ശ്രീ ഉമ്മന്‍ചാണ്ടിയെ സന്ദര്ശിക്കുകയും വിശദവിവരങ്ങടങ്ങിയ നിവേദനം സമര്‍പ്പിക്കുകയും ചെയ്തു , അതിന്മേല്‍ അന്വേഷിക്കാന്‍ ഉത്തരവിടുകയും അതിന്റെ ഫലമായി യഥാര്‍ത്ഥ പ്രതികള്‍ കേരളത്തില്‍ അറസ്റ്റിലാവുകയും ചെയ്ത സംഭവം അടക്കം വിശദീകരിച്ചു കൊണ്ട്
പ്രമുഖ അഭിഭാഷകനായ അഡ്വ. ഫാദില്‍ അല്‍ ജുമൈലി മുഖേന അപ്പീല്‍ കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി പരിഗണിച്ചായിരുന്നു കബീറിനെ വെറുതെ വിട്ടത്.

കേസില്‍ നിന്ന് വിമുക്തനായ കബീറിനെ ജയിലില്‍ നിന്ന് അയാളുടെ ഇന്ന് കഫീല്‍ മോചിപ്പിക്കും , ഈ കേസില്‍ അഡ്വ. ഫാദിലിന്റെ സഹായി മലയാളിയായ അബ്ദുല്‍ അസിസ് സഖാഫിയും സുപ്രധാന നീക്കങ്ങള്‍ നടത്തിയിരുന്നു.