പി എസ് സി അംഗങ്ങളുടെ നിലവിലുള്ള നാല് ഒഴിവുകളിലേക്ക് നിയമനം നടത്തും

Posted on: December 29, 2016 7:59 am | Last updated: December 28, 2016 at 11:59 pm

തിരുവനന്തപുരം: പി എസ് സി അംഗങ്ങളുടെ നിലവിലുള്ള നാല് ഒഴിവുകളിലേക്ക് ചുവടെ പറയുന്നവരെ നിയമിക്കുന്നതിന് മന്ത്രിസഭാ യോഗം ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കി.

സി സുരേഷന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പി ഡബ്ല്യൂ ഡി ബില്‍ഡിംഗ്‌സ് ഡിവിഷന്‍, കാസര്‍കോഡ്, ഡോ. എം ആര്‍ ബൈജു, പ്രൊഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഗവ. എന്‍ജിനീയറിംഗ് കോളേജ്, തിരുവനന്തപുരം, ഡോ. ജിനു സക്കറിയ ഉമ്മന്‍, മനകുപ്പിയില്‍ ഹൗസ്, ഇടനാട് പി ഒ, ചെങ്ങന്നൂര്‍, അഡ്വ. എം കെ രഘുനാഥന്‍, മാരാത്ത് ഹൗസ്, കോടന്നൂര്‍ പി ഒ, തൃശൂര്‍ എന്നിവരാണ് അംഗങ്ങള്‍.