Connect with us

National

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പരിസ്ഥിതി സൗഹൃദ ബസ്‌

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പരിസ്ഥിതി സൗഹൃദ ബസുകള്‍ സര്‍വീസ് നടത്തും. കഴിഞ്ഞ ദിവസം സര്‍വീസ് ആരംഭിച്ച കര്‍ണാടക ആര്‍ ടി സിയുടെ 25 ബയോ ഡീസല്‍ ബസുകളില്‍ ഒന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തും. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കാണ് ആദ്യഘട്ട സര്‍വീസ്. ഇത് വിജയകരമെന്ന് കണ്ടാല്‍ കൂടുതല്‍ ബസുകള്‍ ഓടിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അന്തരീക്ഷ മലിനീകരണവും ചെലവും കുറക്കാനാകുമെന്നതാണ് ബയോഡീസല്‍ ബസുകളുടെ പ്രത്യേകത. നേരത്തെ പത്ത് ബയോഡീസല്‍ ബസുകളാണ് കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ നിരത്തിലിറക്കിയത്. ബെംഗളൂരുവില്‍ നിന്ന് ബിദര്‍, കുന്ദപുര, ചെന്നൈ, തിരുപ്പതി എന്നിവിടങ്ങളിലേക്കും എ സി മള്‍ട്ടി ആക്‌സില്‍ ബയോഡീസല്‍ ബസുകള്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. ഭാവിയില്‍ എല്ലാ കെ എസ് ആര്‍ ടി സി ബസുകളും ബയോ ഡീസലിലേക്ക് മാറ്റാനാണ് കര്‍ണാടക ആര്‍ ടി സി തീരുമാനിച്ചിരിക്കുന്നത്.