Connect with us

Kerala

അലിഗഡ് മലപ്പുറം ക്യാമ്പസിലെ നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

Published

|

Last Updated

മലപ്പുറം: അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ മലപ്പുറം ക്യാമ്പസിലെ നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ക്യാമ്പസിലെ നോര്‍ത്ത് ഇന്ത്യന്‍ ക്യാന്റീനില്‍ വിതരണം ചെയ്ത ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ഞായറാഴ്ച വൈകീട്ടാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 40 വിദ്യാര്‍ഥികള്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

ക്രിസ്മസ് ആഘോഷത്തിനായി തയ്യാറാക്കിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് അതിസാരം ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കണ്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍വകലാശാല ക്യാമ്പസില്‍ നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍ കാന്റീനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് തന്നെയാണ് രണ്ടിന്റേയും നടത്തിപ്പ് ചുമതല. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ക്യാമ്പസിലെത്തി പരിശോധന നടത്തി. ഭക്ഷണ സാമ്പിളുകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഡിഎംഒ വി ഉമര്‍ ഫാറൂഖ് പറഞ്ഞു.

Latest