സര്‍ക്കാറിന്റെ പോലീസ് നയം പാലിച്ചില്ലെങ്കില്‍ നടപടിയുണ്ടാവുമെന്ന് കോടിയേരി

Posted on: December 23, 2016 9:21 am | Last updated: December 23, 2016 at 11:34 am

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാറിന് പ്രഖ്യാപിത പോലീസ് നയമുണ്ടെന്നും അത് പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്.

ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാന്‍ മാത്രമേ യുഎപിഎ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങളിലൂടെ പോലീസിന്റെ മനോവീര്യം തകര്‍ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

യുഡിഎഫ് ഭരണകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് എതിരെപ്പോലും യുഎപിഎ ചുമത്തി. അത്തരം നടപടികളുണ്ടായപ്പോള്‍ അതിനെതിരെ ചെറുശബ്ദം പോലും ഉയര്‍ത്താതിരുന്നവര്‍ ഇപ്പോള്‍ വാചാലരാകുന്നത് അര്‍ഥ ഗര്‍ഭമാണെന്നും ലേഖനത്തില്‍ പറയുന്നു.