ആള്‍ക്കൂട്ടത്തിന് നടുവില്‍ യുവതിയെ തല്ലിച്ചതച്ചു; ഒരാള്‍ അറസ്റ്റില്‍

Posted on: December 23, 2016 5:22 am | Last updated: December 23, 2016 at 12:23 am
SHARE

ലക്‌നോ: ശല്യപ്പെടുത്തലിനെതിരെ പ്രതികരിച്ച യുവതിയെ ആള്‍ക്കൂട്ടത്തിന് നടുവിലിട്ട് യുവാക്കള്‍ തല്ലിച്ചതച്ചു. വടി ഉപയോഗിച്ച് രണ്ട് യുവാക്കള്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് യുവതിയെ തല്ലിച്ചതച്ചത്.
ഉത്തര്‍പ്രദേശിലെ എസ് പി നേതാവ് മുലായം സിംഗ് യാദവിന്റെ നാടായ മെയ്ന്‍പുരിയിലെ തിരക്കേറിയ ചന്തയിലാണ് സംഭവം. യുവതിയുടെ മകളുടെയും ഭര്‍ത്താവിന്റെയും മുന്നില്‍വെച്ചായിരുന്നു ക്രൂരത. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും യുവാക്കള്‍ മര്‍ദിച്ചു. യുവതിയുടെ തലപൊട്ടി ചോരയൊലിച്ചിട്ടും യുവാക്കള്‍ അക്രമം തുടരുകയായിരുന്നു. കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി പ്രതികരിച്ചതോടെയാണ് യുവാക്കള്‍ മര്‍ദനം ആരംഭിച്ചത്.

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ അക്രമികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഇവര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ സ്വയം നിറയൊഴിക്കുമെന്ന് യുവതി പോലീസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here