ഇസ്‌റാഈല്‍വിരുദ്ധ പ്രമേയം വീറ്റോ ചെയ്യണമെന്ന് ട്രംപ്

Posted on: December 23, 2016 12:05 am | Last updated: December 22, 2016 at 11:19 pm

വാഷിംഗ്ടണ്‍: ഫലസ്തീനിലെ ഇസ്‌റാഈല്‍ കുടിയേറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന യു എന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്യണമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിഴക്കന്‍ ജറുസലമിലെ കുടിയേറ്റം ഇസ്‌റാഈല്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈജിപ്ത് കൊണ്ടുവെന്ന പ്രമേയം യു എന്‍ സുരക്ഷാ കൗണ്‍സില്‍ വോട്ടിംഗിനിടാനിരിക്കെയാണ് ട്രംപിന്റെ പ്രസ്താവന.

അമേരിക്കയോട് സമാനമായ ആവശ്യം ഉന്നയിച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രിയും രംഗത്തെത്തിയിട്ടുണ്ട്.