കള്ളപ്പണക്കാരെ പിടികൂടാന്‍ പൊതുജനങ്ങള്‍ സഹായിക്കണമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

Posted on: December 17, 2016 3:25 pm | Last updated: December 18, 2016 at 9:59 am

ന്യൂഡല്‍ഹി: കള്ളപ്പണക്കാരെ പിടികൂടാന്‍ പൊതുജനങ്ങള്‍ സഹായിക്കണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം ദീര്‍ഘകാല അടിസ്ഥാനത്തില്‍ നേട്ടംകൊയ്യും. ഇപ്പോള്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാം എന്നാല്‍ ഭാവിയില്‍ വലിയ ഗുണഫലങ്ങളാണ് ലഭിക്കാന്‍ പോകുന്നതെന്നും ഡല്‍ഹിയില്‍ ഫിക്കിയുടെ ജനറല്‍ മീറ്റിംഗില്‍ ജെയ്റ്റിലി പറഞ്ഞു.

കഴിഞ്ഞ എഴുപത് വര്‍ഷമായി നടപ്പാക്കാന്‍ സാധിക്കാത്ത തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. പുതിയ നോട്ട് ജനങ്ങളിലെത്താന്‍ ഒരുപാട് സമയം വേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.