Connect with us

National

നോട്ട് നിരോധനം ഇന്ദിരാ ഗാന്ധിയുടെ കാലത്ത് വേണ്ടിയിരുന്നുവെന്നുന്നെ് മോദി

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ നടപടിയെ പ്രതിരോധിച്ചും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും മോദി. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയെയും മന്‍മോഹന്‍ സിംഗിനെയും കുറ്റപ്പെടുത്തിയ മോദി, ബി ജെ പി പാര്‍ലിമെന്ററി യോഗത്തിലാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. 1971ല്‍ ഇന്ദിരാ ഗാന്ധി നോട്ട് അസാധുവാക്കേണ്ടാതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന വൈ ബി ചാവാന്‍ നോട്ട് നിരോധിക്കുന്നതിന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി

വിലക്കുകയായിരന്നുവെന്നും മോദി പറഞ്ഞു. അന്ന് നിരോധനം നടപ്പാക്കിയിരുന്നെങ്കില്‍ രാജ്യം ഇന്ന് കാണുന്നതു പോലെയാവില്ലായിരുന്നുവെന്ന് മോദികൂട്ടിച്ചേര്‍ത്തു. അന്ന് ചെയ്യാത്തതിനെ തുടര്‍ന്ന് രാജ്യത്തിന് വലിയ നഷ്ടമാണ് ഉണ്ടയതെന്നും മോദി പറഞ്ഞു. അന്ന് തിരഞ്ഞെടപ്പിന് നേരിടേണ്ടി വരുമെന്ന് പറഞ്ഞാണ് ഇന്ദിര നോട്ട് നിരോധനം മാറ്റിവെച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് രാഷ്ട്രത്തേക്കാള്‍ വലുത്. എന്നാല്‍ ഞങ്ങള്‍ രാഷ്ട്രമാണ്. 10 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് കള്ളപ്പണത്തിനെതിരെ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഴിമതി വിരുദ്ധ പോരാട്ടത്തിന് എതിരാണ് പ്രതിപക്ഷം. മുമ്പ് ടു ജി, കല്‍ക്കരി തുടങ്ങിയ അഴിമതിക്കെതിരെ അന്ന് പ്രതിപക്ഷമായിരുന്ന എന്‍ ഡി എ ഒരുമിച്ചു നിന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ കള്ളപ്പണവും അഴിമതിയും തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെയാണു ഇന്നത്തെ പ്രതിപക്ഷം യോജിക്കുന്നതെന്നും മോദി പറഞ്ഞു.
അതേസമയം, ജനങ്ങള്‍ക്കരികിലേക്കു പോകാന്‍ ബി ജെപി. എം പിമാരോടു മോദി ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് എം പിമാര്‍ മണ്ഡലങ്ങളിലെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.