Connect with us

Kerala

കുട്ടികള്‍ക്കു നേരെയുള്ള ബലാത്സംഗക്കേസുകളില്‍ വന്‍വര്‍ധനവ്‌

Published

|

Last Updated

പാലക്കാട്: കുട്ടികള്‍ക്കുനേരെയുള്ള ബലാത്സംഗക്കേസുകളില്‍ വന്‍വര്‍ധനവ്. 2011 മുതല്‍ ഈ വര്‍ഷം ജൂലൈ 31 വരെ രജിസ്റ്റര്‍ 3464 കേസുകളാണ് രജിസ്റ്റര്‍ ചെയതിരിക്കുന്നത്. ഇതിനൊപ്പം കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന കേസുകളും ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

കുട്ടികള്‍ക്കുനേരെ ഈവര്‍ഷം ജനുവരി -ജൂലൈ കാലയളവില്‍ മാത്രം ഉണ്ടായത് 520 ബലാത്സംഗ കേസുകളാണ്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളിലാണ് ഞെട്ടിക്കുന്ന ഈ വിവരം. 2010 ല്‍ റിപ്പോര്‍ട്ട് ചെയ്ത കേസിന്റെ ഇരട്ടിയാണ് 2011 ലേതെന്നും തുടര്‍ന്നിങ്ങോട്ടുള്ള ഓരോ വര്‍ഷവും ഇതിന്റെ എണ്ണം വര്‍ധിച്ചുവരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
423 ബലാത്സംഗക്കേസുകളാണ് കുട്ടികള്‍ക്കുനേരെ 2011 ല്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് 2012 ല്‍ 455 കേസുകളും 2013 ല്‍ 637 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഈ വിഭാഗത്തില്‍ 709 കേസുകള്‍ 2014 ല്‍ സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തപ്പോള്‍ 720 എണ്ണമാണ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള വിവിധ നിയമങ്ങളുണ്ടെങ്കിലും കുറ്റക്കാര്‍ക്കെതിരായ നടപടികള്‍ കാര്യക്ഷമല്ലാത്തതാണ് വര്‍ധവിന് കാരണമെന്ന് സാമൂഹ്യക്ഷേമവകുപ്പ് അധികൃതര്‍ പറയുന്നു.
നിയമനടപടികളിലെ പാളിച്ചകളാണ് ഇത്തരം കുറ്റകൃത്യങ്ങളുടെ വര്‍ധനക്കിടയാക്കുന്നതത്രെ.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ 2012 ല്‍ പോസ്‌കോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫെന്‍സസ്) നിയമം കൊണ്ടുവന്നെങ്കിലും ഇക്കാര്യത്തില്‍ യാതൊരു കുറവുമില്ല.