എ എം ജി സി 43യുമായിമെഴ്സിഡസ് ബെന്‍സ്‌

Posted on: December 16, 2016 12:39 am | Last updated: December 30, 2016 at 10:47 am

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആഡംബരകാര്‍ വിപണന രംഗത്ത് മുന്‍നിരക്കാരായ മേര്‍സിഡസ് ബെന്‍സിന്റെ എം എം ജി സി 43 4മാറ്റിക് പുറത്തിറക്കി. 43 എ എം ജി വിഭാഗത്തില്‍ മൂന്നാമത്തെ ഉത്പന്നമാണിത്. നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നിര്‍മിച്ചിരിക്കുന്ന വാഹനം മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുന്നതും മുഴുവന്‍ ദിവസ ഉപയോഗത്തിനുതകുന്നതുമാണ്. 74.35 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. മെഴ്‌സിഡസ്‌സി ക്ലാസ് വാഹന നിരയില്‍ കരുത്തേകുന്നതാണ് മെഴ്‌സിഡസ്എ എം ജി സി 43 4മാറ്റിക്. മേഴ്സിഡസ് ബെന്‍സ് ഇന്ത്യസെയില്‍സ്ആന്‍ഡ് മാര്‍ക്കറ്റിംഗ്‌വൈസ് പ്രസിഡന്റ്‌മൈക്കല്‍ ജോപ്പാണ് മെഴ്സിഡസ് എ എം ജി സി 43 4 മാറ്റിക് പുറത്തിറക്കിയത്.

എ എം ജി 43 വിഭാഗത്തിന് വളര്‍ച്ച നല്‍കിക്കൊണ്ടാണ്എ എം ജി സി 43 പുറത്തിറക്കിയിരിക്കുന്നതെന്ന്‌മൈക്കല്‍ജോപ്പ് പറഞ്ഞു.
എ എം ഡി സി 43 ഇന്ത്യയില്‍ ഈ വര്‍ഷംഅവതരിപ്പിച്ച ആറാമത്തെ ഉത്പന്നമാണ്. ഇതിലൂടെ ലോകോത്തര ഉത്പന്നങ്ങള്‍ ഇന്ത്യയില്‍എത്തിക്കുന്നതിനും തുടര്‍ച്ചയായിമികച്ച ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിനും ഞങ്ങള്‍ക്ക്കരുത്ത് നേടാനായി’ അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
ഡ്രൈവിംഗ് പാറ്റേണിന് അനുസരിച്ച് ആവശ്യമായ സെറ്റിംഗ് തിരഞ്ഞെടുക്കാന്‍ ഡൈനാമിക്‌സെലക്ടിലൂടെ സാധിക്കും. ഇക്കോ, കംഫര്‍ട്ട്, സ്പോര്‍ട്ട്, സ്പോര്‍ട്ട്+, ഇന്റിവിജ്വല്‍ എന്നി അഞ്ച് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളില്‍ നിന്ന് ഡ്രൈവര്‍ക്ക് ആവശ്യാനുസരണം ഏതുവേണമെന്ന് തിരഞ്ഞെടുക്കാം.
9ജി ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍. ഒന്‍പത്മുന്നേറ്റഗിയറുംഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സൗകര്യംവഴിമാറ്റാമെന്നതിനാല്‍ ഇന്ധന ക്ഷമതയില്‍വിട്ടുവീഴ്്ചചെയ്യാതെഡ്രൈവിംഗ് പെര്‍ഫോമന്‍സ് മികവുറ്റതാക്കും.