അശ്ലീലം കാണുന്നവരെ ബംഗ്ലാദേശ് നാണം കെടുത്തും

Posted on: December 15, 2016 7:01 am | Last updated: December 15, 2016 at 1:03 am

ധാക്ക: അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരെ പരസ്യപ്പെടുത്തുന്ന സംവിധാനമൊരുക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇന്റര്‍നെറ്റില്‍ അശ്ലീലങ്ങള്‍ കാണുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടാനാകുന്ന സംവിധാനം വികസിപ്പിക്കാനായി സര്‍ക്കാര്‍ പദ്ധതിയിടുന്നതായി കേന്ദ്ര ടെലിക്യൂണിക്കേഷന്‍ വകുപ്പ് മന്ത്രി തരാന ഹാലിം പറഞ്ഞു.

പേര് പുറത്താകുമെന്നതിനാല്‍ ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ആളുകള്‍ ഭയപ്പെടുമെന്നും ഹാലിം വ്യക്തമാക്കി. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനാകുമെന്നും അശ്ലീല സൈറ്റുകള്‍ രാജ്യത്ത് തടയാന്‍ ഇവര്‍ക്കാകുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള സൈറ്റുകള്‍ നൂറ് ശതമാനവും തടയാനാകില്ലെങ്കിലും 80 ശതമാനവും തടയപ്പെട്ടാല്‍ അത് തങ്ങളുടെ വലിയ വിജയമാകുമെന്നും ഹാലിം പറഞ്ഞു.