ബംഗളൂരുവില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുനേരെ വീട്ടുകാവല്‍ക്കാരി നായയെ അഴിച്ചുവിട്ടു

>>കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി ആദായനികുതി വകുപ്പ് കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ 3.57 കോടി രൂപയുടെ പണം പിടിച്ചെടുത്തു.
Posted on: December 14, 2016 7:47 pm | Last updated: December 14, 2016 at 7:48 pm

ബംഗളുരു: കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി ആദായനികുതി വകുപ്പ് കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ 3.57 കോടി രൂപയുടെ പണം പിടിച്ചെടുത്തു.

ബംഗളൂരുവിലെ യശ്വന്ത്പൂരില്‍ പരിശോധന നടത്താനെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുനേരെ വീട്ടുകാവല്‍ക്കാരിയായ സ്ത്രീ രണ്ടു നായകളെ അഴിച്ചുവിട്ടു. തുടര്‍ന്ന് പോലീസിന്റെയും അടുത്തുള്ള അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്നവരുടെയും സഹായത്തോടെ വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത 2.89 കോടി രൂപ പിടിച്ചെടുത്തു. ഇതില്‍ 2.25 കോടി രൂപയും പുതിയ 2000 രൂപാ നോട്ടുകളാണ്. അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമസ്ഥനെ പോലീസ് അറസ്റ്റ്‌ചെയ്തു.