ഐ എന്‍ എല്‍ നേതാവിന് നേരെ ലീഗ് അക്രമം

Posted on: December 14, 2016 7:19 pm | Last updated: December 14, 2016 at 7:19 pm

തിരൂരങ്ങാടി: ഐ എന്‍ എല്‍ തിരൂരങ്ങാടി മണ്ഡലം ജന. സെക്രട്ടറി കരീം പങ്ങിണിക്കാടന് നേരെ ലീഗ് അക്രമം. കഴിഞ്ഞ ദിവസം വൈകുന്നേരം കക്കാട് ടൗണില്‍വെച്ചാണ് ഒരുസംഘം യാതൊരു പ്രകോപനവുമില്ലാതെ കരീമിനെ മര്‍ദിച്ചത്.
സാരമായി പരുക്ക് പറ്റിയ കരീമിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഐ എന്‍ എല്‍ ജില്ലാകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

തീര്‍ത്തും ജനാധിപത്യപരവും സമാധാനപരവുമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ പോലും നിഷ്ഠൂരമായി നേരിടാന്‍ ക്രിമിനല്‍ സംഘത്തെ മദ്യവും പണവുംനല്‍കി വളര്‍ത്തുന്ന ലീഗിലെ ഒരു വിഭാഗത്തിന്റെ മാഫിയ സംസ്‌കാരമാണ് കക്കാട് വെച്ച് ഐ എന്‍ എല്‍ മണ്ഡലം ജന.സെക്രട്ടറി കരീം പങ്ങിണിക്കാടനെ മര്‍ദിച്ച സംഭവത്തിലൂടെ വെളിവായിട്ടുള്ളത്. കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ജില്ലാ ജന.സെക്രട്ടറി ടി എ സമദ് മീഡിയ സെക്രട്ടറി സി പി അബ്ദുല്‍വഹാബ് എന്‍ വൈ എല്‍ ജില്ലാ ജന.സെക്രട്ടറി മുജീബ് പുള്ളാട്ട് എന്നിവര്‍ സംയുക്തമ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അക്രമം അപലപനീയമാണെന്ന് ഐ എന്‍ എല്‍ നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. ഐ എന്‍ എല്‍ തിരൂരങ്ങാടി മുസിപ്പല്‍ കമ്മിറ്റിയും തിരൂരങ്ങാടി നഗരസഭയില്‍ ഉയര്‍ന്ന് വന്ന അഴിമതി ആരോപണത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ലീഗ് നേതൃത്വത്തിന്റെ നീക്കമാണ് അക്രമമെന്നും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഗരസഭ ഇടത്പക്ഷ അംഗങ്ങളായ ചൂട്ടന്‍ അബ്ദുല്‍മജീദ്, നൗഫല്‍ തടത്തില്‍, പി അവറാന്‍കുട്ടി, ജാഫര്‍ ആങ്ങാട,് കെ ജൂലി, നസീമ മുംതാസ് ആവശ്യപ്പെട്ടു.