Connect with us

Palakkad

നെല്ലറയില്‍ തീറ്റതേടി ചെമ്മരിയാട്ടിന്‍ കൂട്ടമെത്തി

Published

|

Last Updated

വടക്കഞ്ചേരി : പാലക്കാടന്‍ നെല്ലറയില്‍ തീറ്റ തേടി തമിഴ്‌നാട്ടില്‍ നിന്ന് ചെമ്മരിയാട്ടിന്‍ കൂട്ടമെത്തി. കോയമ്പത്തൂരില്‍ വരള്‍ച്ചയായതോടെയാണ് സുലൂരില്‍ നിന്നുള്ള ചെമ്മരിയാട്ടിന്‍ കൂട്ടങ്ങള്‍ ഇക്കുറി നേരത്തേയാണ് വന്നിരിക്കുന്നത്.
സാധാരണ കേരളത്തിലെ രണ്ടാം വിള കൊയ്ത്തിനു ശേഷമാണ് ഈ സംഘങ്ങള്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇക്കുറി ഒന്നാം വിള കൊയ്ത്തു കഴിഞ്ഞതോടെ ഇവര്‍ നെല്ലറയിലെത്തി.

തുലാവര്‍ഷം കിട്ടാത്തതിനാല്‍ രണ്ടാം വിള വൈകിയതോടെയാണ് നെല്ലറയില്‍ സുലൂരിലെ ആടുകള്‍ക്ക് തീറ്റയുമുണ്ടായിരുന്നു. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളില്‍ തന്നെയാണ് ഇവരുടെ തമ്പ് ഒരുക്കുയിരിക്കുന്നത്. ഒരു സംഘത്തില്‍ മൂന്നൂറു മുതല്‍ അറുനൂറു വരെ ആടുകള്‍ ഉണ്ട്. രണ്ടാം വിള നെല്‍കൃഷിയ്ക്ക് വളവും നെല്ലറയിലെ കര്‍ഷകര്‍ക്ക് ഇതിലൂടെ ലഭിക്കും. ഒരോ പാടത്തും ആടിനെ മേയ്ക്കാന്‍ കര്‍ഷകര്‍ സംഘത്തിന് അങ്ങോട്ട് പണം നല്‍കണം. ആട്ടിന്‍ കാഷ്ടം മികച്ച വളമായതിനാല്‍ മിക്ക കര്‍ഷകര്‍ക്കും ഇതില്‍ താല്‍പര്യവുമുണ്ട്. രണ്ടാം വിളകൃഷി പൂര്‍ണതോതില്‍ ആരംഭിച്ചാല്‍ സ്ഥലങ്ങള്‍ തമിഴ് നാട്ടിലേക്ക് തിരിച്ചു പോവും.

Latest