വിദ്യാര്‍ഥിയെ കയറി പിടിച്ച് ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

Posted on: December 11, 2016 2:15 pm | Last updated: December 11, 2016 at 2:15 pm

ചെര്‍പ്പുളശേരി: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ തടഞ്ഞ് നിര്‍ത്തി കയറിപിടിച്ച കേസില്‍ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
മാരായമംഗലം പട്ടിശേരി ചരല്‍ കൊങ്ങത്ത് വീട്ടില്‍ ബശീറാണ്(26) അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് പന്നിയം കുര്‍ശിയില്‍ വെച്ചാണ് സംഭവംനടന്നത്. ചെര്‍പ്പുളശേരിയില്‍ നിന്നും സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ പന്നിയാംകുര്‍ശിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് കണ്ട പ്രതി ഓട്ടോ നിര്‍ത്തിയശേഷം കയറി പിടിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയിട്ടുള്ള മൊഴിയില്‍ പറയുന്നത്.

പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി ഇയാളെ പിടികൂടിപോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതി ഈ സമയം മദ്യലഹരിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതി പ്രതിയെ റിമാന്റ് ചെയ്തു.