ഡിഎംകെ തലപ്പത്തേക്ക് എം.കെ സ്റ്റാലിന്‍

Posted on: December 11, 2016 1:36 pm | Last updated: December 12, 2016 at 2:10 pm

ചെന്നൈ: ഡിഎംകെയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എം.കെ സ്റ്റാലിന്‍ എത്തുന്നു. ഈ മാസം 20 ന് നടക്കുന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം സ്റ്റാലിനെ പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഡിഎംകെ ട്രഷററാണ് സ്റ്റാലിന്‍. എം. കരുണാനിധി മക്കളായ എം.കെ അഴഗിരിയുമായും സ്റ്റാലിനുമായും നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് തീരുമാനം.

ജയലളിതയുടെ മരണ ശേഷമുള്ള ഡിഎംകെയുടെ ആദ്യ യോഗമെന്ന പ്രത്യേകതയും വരുന്ന കൗണ്‍സില്‍ യോഗത്തിനുണ്ട്. ജയലളിതയുടെ മരണത്തോടെ എഡിഎംകെയില്‍ ഉണ്ടായിരിക്കുന്ന അസ്വസ്ഥതകള്‍ മുതലെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ഡിഎംകെ.