പ്രധാനമന്ത്രി എന്തുകൊണ്ടാണ് പാര്‍ലമെന്റില്‍ സംസാരിക്കാത്തത്?: രാഹുല്‍ഗാന്ധി

Posted on: December 9, 2016 6:33 pm | Last updated: December 9, 2016 at 6:33 pm

ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ അസാധുവാക്കിയ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി എന്തുകൊണ്ടാണ് പാര്‍ലമെന്റില്‍ സംസാരിക്കാത്തതെന്ന് രാഹുല്‍ഗാന്ധി ചോദിച്ചു.

ഒരുമാസത്തോളമായി പ്രതിപക്ഷം സംവാദത്തിന് ശ്രമിക്കുകയാണ്. പാര്‍ലമെന്റില്‍ താന്‍ സംസാരിക്കാന്‍ തയ്യാറാണ്. എന്നാല്‍ തന്നെ സര്‍ക്കാര്‍ അതിന് അനുവദിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.