Connect with us

National

ഹെലികോപ്റ്റര്‍ ഇടപാട്: മുന്‍ വ്യോമസേനാ തലവന്‍ എസ് പി ത്യാഗി അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: അഗസ്റ്റ വെസറ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ വ്യോസേനാ തലവന്‍ എസ്.പി.ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ സഹോദരന്‍ ജൂലി ത്യാഗിയേയും അറസ്റ്റ് ചെയതു.

കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മെയ് നാലിനു ത്യാഗിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. വ്യോമസേന മേധാവിയായിരുന്നപ്പോള്‍ അഗസ്ത വെസ്റ്റ് ലാന്‍ഡ് കമ്പനിക്ക് കരാര്‍ ലഭിക്കാന്‍ വഴിവിട്ടു സഹായം നല്‍കിയെന്നായിരുന്നു ത്യാഗിക്കെതിരെയുള്ള ആരോപണം.

2004ല്‍ ത്യാഗി ഇടനിലക്കാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 3600 കോടിയുടേതായിരുന്നു അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കമുള്ളവര്‍ക്കായിരുന്നു ഹെലികോപ്റ്ററുകള്‍. കോഴ ആരോപണവുമായി ബന്ധപ്പെട്ട് ത്യാഗിയുടെ സ്വത്ത വിവരങ്ങള്‍ സിബിഐ പരിശോധിച്ച്വരികയാണ്.