ജസ്റ്റിസ് ജഗദീഷ് സിംഗ് ഖെഹാര്‍ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Posted on: December 6, 2016 10:15 pm | Last updated: December 7, 2016 at 7:59 pm

js-khehar-759ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിംഗ് ഖഹാര്‍ ജനുവരി നാലിന് ചുമതലയേല്‍ക്കും. സുപ്രീം കോടതിയുടെ 44ാം ചീഫ് ജസ്റ്റിസായാണ് ജസ്റ്റിസ് ഖഹാര്‍ എത്തുന്നത്. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ അംഗമാണ് ഖഹാര്‍.

ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ടിഎസ് താക്കൂറാണ് ഖഹാറിനെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്. ഈ കാര്യം ചൂണ്ടിക്കാണിച്ച് താക്കൂര്‍ കത്ത് നല്‍കുകയായിരുന്നു. സുപ്രീം കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജി കൂടിയാണ് ഖഹാര്‍.

64കാരനായ ഖഹാര്‍ ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുമ്പോള്‍ സിക്ക് സമുദായത്തില്‍ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസാകും അദ്ദേഹം. 2017 ആഗസ്റ്റ് 27 വരെ അദ്ദേഹത്തിന് സര്‍വീസ് കാലാവധിയുണ്ടാകും.

സഹാറ കേസില്‍ സുബ്രതോ റാവുവിന് ജയില്‍ ശിക്ഷ നല്‍കിയ സുപ്രിം കോടതി ബഞ്ചിലും ഖഹാര്‍ അംഗമായിരുന്നു. തുല്യജോലിക്ക് തുല്യ വേതനം നല്‍കണമെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചതും അദ്ദേഹം ഉള്‍പ്പെട്ട ബഞ്ചാണ്.