മാനുഷിക സഹായങ്ങള്‍ക്ക് രണ്ടായിരം കോടി ഡോളര്‍ ആവശ്യപ്പെട്ട് യു എന്‍

Posted on: December 6, 2016 9:13 am | Last updated: December 6, 2016 at 12:14 pm

unയുനൈറ്റഡ് നാഷന്‍: മാനുഷിക സഹായങ്ങള്‍ക്ക് വേണ്ടി രണ്ടായിരത്തിലധികം കോടി രൂപ അഭ്യര്‍ഥിച്ച് ഐക്യരാഷ്ട്ര സഭ. അടുത്ത വര്‍ഷം നടത്തേണ്ട മാനുഷിക സഹായങ്ങള്‍ക്ക് വേണ്ടിയാണ് ചരിത്രത്തിലെ ഏറ്റവും വലിയ തുക ഐക്യരാഷ്ട്ര സഭക്ക് ആവശ്യമായിട്ടുള്ളത്. 22.2 ബില്യന്‍ ഡോളര്‍(2200 കോടി) തുക 93 മില്യന്‍ ആളുകളുടെ സഹായത്തിനായി ആവശ്യമുണ്ടെന്ന് യു എന്‍ മാനുഷിക സഹായ വിഭാഗം മേധാവി സ്റ്റീഫന്‍ ഒ ബ്രീന്‍ വ്യക്തമാക്കി.

33 രാജ്യങ്ങളില്‍ മാനുഷിക സഹായം ആവശ്യമുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം സാക്ഷിയാകാത്ത തരത്തിലുള്ള മാനുഷിക സഹായത്തിന് ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ എത്തപ്പെട്ടിരിക്കുന്നു. ഇങ്ങനെ അവശതയും ദുരിതവും അനുഭവിക്കുന്നവരില്‍ 80 ശതമാനവും മാനുഷിക പ്രവര്‍ത്തികള്‍ മൂലമുണ്ടായ പ്രത്യാഘാതങ്ങള്‍ കാരണമായാണ്. സിറിയ, ഇറാഖ്, യമന്‍, നൈജീരിയ, തെക്കന്‍ സുഡാന്‍ പോലുള്ള രാജ്യങ്ങള്‍ പട്ടികയില്‍ മുന്‍പന്തിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.