അരുണാചലിന്‍ സൈനിക കോണ്‍വോയിക്ക് നേരെ ആക്രമണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു

Posted on: December 3, 2016 9:32 pm | Last updated: December 3, 2016 at 9:32 pm

indian-armyഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ആസാം റൈഫിള്‍സ് സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. വാക്കക്ക് സമീപം സൈനികരുടെ കോണ്‍വോയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഒന്‍പത് ജവാന്മാര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇന്ത്യാ- മ്യാന്‍മര്‍ അതിര്‍ത്തിക്ക് കേവലം 20 കിലോമീറ്റര്‍ അകലെയാണ് സംഭവം. അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.