Kerala
സംസ്ഥാന സ്‌കൂള്‍ കായികോത്സവം: ആദ്യ ദിനം എറണാകുളം

മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ എറണാകുളം ജില്ല മുന്നേറുന്നു. ആദ്യ ദിനം പതിനൊന്ന് ഫൈനലുകൾ പൂർത്തിയായപ്പോൾ 58 പോയൻറുമായി എറണാകുളം മുന്നിട്ട് നിൽക്കുന്നു. 40 പോയിൻറുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 19 പോയിൻറുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും ഉണ്ട്.
സ്‌കൂളുകളുടെ വിഭാഗത്തില്‍ 28 പോയിന്റോടെ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളാണ് മുന്നില്‍. കോഴിക്കോട് പൂവ്വമ്പായി സ്‌കൂൾ രണ്ടാം സ്ഥാനത്തും 12 പോയിന്റോടെ കോതമംഗലം സെന്റ് ജോര്‍ജ് മൂന്നാം സ്ഥാനത്തുമാണ്.
ആദ്യ ദിനം ദേശീയ റെക്കോർഡും പിറന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളിലെ സി.ബബിതയാണ് ദേശീയ റെക്കോർഡ് ഭേദിച്ചത്. 9:27.2 സെക്കന്‍ഡില്‍ ഓട്ടം പൂർത്തിയാക്കിയ ബബിത 2006ല്‍ മലയാളി താരം ഷമീന ജബ്ബാര്‍ കുറിച്ച 9:55.62 സെക്കന്‍ഡിന്റെ റെക്കോഡാണ് പഴങ്കഥയാക്കിയത്.
---- facebook comment plugin here -----