സഹകരണ മേഖലയിലെ പ്രശ്‌നം ഗുരുതരമെന്ന് സുപ്രീം കോടതി

Posted on: December 2, 2016 2:33 pm | Last updated: December 3, 2016 at 11:28 am

supreme-courtന്യൂഡല്‍ഹി: സഹകരണ മേഖലയിലെ പ്രശ്‌നം ഗുരുതരമെന്ന് സുപ്രീം കോടതി. കേരളത്തിലെ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി വേണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ജനങ്ങളുടെ ദുരിതം അകറ്റാന്‍ സര്‍ക്കാറിന് ആകുന്ന നടപടി വേണം .

അതേ സമയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ വിശദീകരണം സുപ്രീംകോടതി കേട്ടു. അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാലാണ് നിയന്ത്രണമെന്ന് കേന്ദ്രം അറിയിച്ചു. ഇന്‍ന്റര്‍നെറ്റ് ബാങ്കിംഗും ഇല്ലാത്തതും കാരണമാണ് അനുമതികള്‍ നല്‍കാത്തത് എന്നാണ് വിശദീകരണം.