സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ സഹകരണ ബാങ്കുകളിലേക്ക് മാറ്റും: ധനമന്ത്രി

Posted on: December 2, 2016 11:36 am | Last updated: December 2, 2016 at 10:15 pm

thomas isaac

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ മാറ്റുന്നത് ആലോചനയില്‍. ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ നീക്കം.

സഹകരണ മേഖലയെ ശക്തപ്പെടുത്താനാണ് ശ്രമമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ബിവറേജസ് കോര്‍പ്പറേഷന്‍, ദേവസ്വം ബോര്‍ഡ്, കെഎസ്ഇബി, കേരള വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ക്ഷേമനിധി ബോര്‍ഡുകള്‍ തുടങ്ങി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ല സഹകരണബാങ്കുകളിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വന്‍തോതിലുള്ള ഫണ്ടുകള്‍ സഹകരണ ബാങ്കുകളിലേക്ക് എത്തുന്നതോടെ ഈ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.