Connect with us

National

ഇളവ് വെട്ടിച്ചുരുക്കി: പമ്പുകളില്‍ പഴയ നോട്ട് ഇന്ന് കൂടി

Published

|

Last Updated

Pumping gas

Pumping gas

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് നല്‍കിയിരുന്ന ഇളവുകള്‍ വെട്ടിച്ചുരുക്കി. അസാധുവായ അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ പെട്രോള്‍ പമ്പുകളിലും വിമാന ടിക്കറ്റിനും ഉപയോഗിക്കാന്‍ നല്‍കിയിരുന്ന അനുമതി ഇന്നത്തോടെ അവസാനിക്കും. നേരത്തെ ഈ മാസം പതിനഞ്ച് വരെ നല്‍കിയിരുന്ന സൗകര്യമാണ് മുന്നറിയിപ്പൊന്നുമില്ലാതെ സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. അതേസമയം, ഇതോടൊപ്പം പ്രഖ്യാപിച്ച മറ്റ് അവശ്യസേവനങ്ങള്‍ക്കുള്ള ഇളവ് പതിനഞ്ച് വരെ തുടരും. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് തത്കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്ന ദേശീയപാതകളിലെ ടോള്‍ പിരിവ് നാളെ അര്‍ധരാത്രി മുതല്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

അസാധുവായ അഞ്ഞൂറ് രൂപ നോട്ടുകള്‍ ഉപയോഗിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും മുനിസിപ്പാലിറ്റികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സ്‌കൂളുകളില്‍ ഓരോ വിദ്യാര്‍ഥിക്കും പരമാവധി രണ്ടായിരം രൂപ വരെ ഫീസ് അടക്കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ കോളജുകളും ഈ ഗണത്തില്‍പ്പെടും. കണ്‍സ്യൂമര്‍ കോ- ഓപറേറ്റിവ് സ്റ്റോറുകളില്‍ ഒരു തവണ അയ്യായിരം രൂപക്ക് വരെ എന്ന തോതില്‍ സാധനങ്ങള്‍ വാങ്ങുന്നതിനും കുടിശ്ശികയുള്‍പ്പെടെ വെള്ളം, വൈദ്യുതി ചാര്‍ജുകള്‍ അടക്കാനും അസാധുവാക്കിയ അഞ്ഞൂറ് രൂപ നോട്ട് ഉപയോഗിക്കാം.

Latest