കറന്‍സിരഹിത സമ്പദ്‌വ്യവസ്ഥയുമായി മുകേഷ് അംബാനി

Posted on: December 2, 2016 10:18 am | Last updated: December 2, 2016 at 10:18 am

mukesh-ambani-552e2e689ee9eന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയുമായി റിലയന്‍സിന്റെ കറന്‍സിരഹിത സമ്പദ് വ്യവസ്ഥ വരുന്നു. കറന്‍സിയോട് ഗുഡ്‌ബൈ പറയുന്ന പുതിയ സംവിധാനം ‘ജിയോ മണി മര്‍ച്ചന്റ് സൊല്യൂഷസ് ‘ എന്ന ഇവാലറ്റ് സംവിധാനം റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ജിയോ പേയ്‌മെന്റ്‌സ് ബേങ്കും രംഗപ്രവേശം ചെയ്യും.

റസ്‌റ്റോറന്റുകള്‍, ചെറിയ കടകള്‍, റയില്‍വേ ടിക്കറ്റ് കൗണ്ടറുകള്‍, ബസുകള്‍ തുടങ്ങി പൊതുജനങ്ങള്‍ വലിയ തോതില്‍ പണമിടപാട് നടത്തുന്ന ഇടങ്ങളിലെല്ലാം കറന്‍സി രഹിത ഇടപാടകള്‍ സാധ്യമാക്കുന്നതാണ് ജിയോ മണി മര്‍ച്ചന്റ് സോല്യൂഷന്‍സ് ദൈനംദിന ഇടപാടുകള്‍ക്ക് ആവശ്യമായ നോട്ടുകള്‍ ലഭിക്കാതെ ജനങ്ങള്‍ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് നോട്ടുകള്‍ ഇല്ലാതെ ഇടപാടുകള്‍ സാധ്യമാക്കുന്ന ജിയോ മണി മര്‍ച്ചന്റ് സോല്യൂഷന്‍സ് മുകേഷ് അംബാനി അവതരിപ്പിച്ചത്.
ജിയോ മണിയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ജിയോയുടെ മൈക്രോ എ ടി എമ്മുകള്‍ രാജ്യത്തെമ്പാടും ലഭ്യമാക്കുമെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിജിറ്റല്‍ അക്കൗണ്ടുകളിലെ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും സൗകര്യമൊരുക്കുന്നതാണ് മൈക്രോ എ ടി എമ്മുകള്‍. ആധാര്‍ അടിസ്ഥാനമാക്കിയാവും മൈക്രോ എ ടി എമ്മുകള്‍ പ്രവര്‍ത്തിക്കുക. റിലയന്‍സ് ജിയോ 4 ജിയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് ജിയോ മണി, മൈക്രോ എടിഎം സംവിധാനങ്ങളെക്കുറിച്ച് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്.
്ര
പധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനു ശേഷം റിലയന്‍സിന്റെ സ്ഥാപനങ്ങളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് ജിയോ പെയ്‌മെന്റ്‌സ് ബേങ്ക് ലിമിറ്റഡ് എന്ന ഒരു പുതിയ സംരംഭം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ജിയോയുടെ ഇന്ത്യയിലെങ്ങും വ്യാപിച്ചുകിടക്കുന്ന 4ജി മൊബൈല്‍ ശൃംഖലയും എസ് ബി ഐയുടെ രാജ്യവ്യാപകമായുള്ള നെറ്റ് വര്‍ക്കുകളും ചേര്‍ന്ന് ഡിജിറ്റല്‍ ബേങ്കിംഗ് രംഗത്ത് വരാനിരിക്കുന്ന വലിയൊരു സാമ്പത്തിക ഇടപാട് ശൃംഖലയായാണ് ഇതിനെ കരുതുന്നത്. ജിയോ മണിയും കൂടി ചേരുമ്പോള്‍ ഇത് വിപണിയുടെ നട്ടെല്ലായി മാറുമെന്ന് ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതുവരെ ജിയോ പെയ്‌മെന്റ് ബേങ്ക് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

ജിയോയുടെ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തവെ, കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേക്ക് മാറാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തെ മുകേഷ് അംബാനി പ്രശംസിച്ചു. കറന്‍സി നിരോധം, ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപകമാക്കുമെന്നും സമ്പദ് വ്യവസ്ഥയില്‍ വലിയ കുതിപ്പുണ്ടാക്കുമെന്നും മുകേഷ് പറഞ്ഞു.
ഡിജിറ്റല്‍ ഇടപാടുകള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കുതിപ്പിലേക്ക് നയിക്കും. റിലയന്‍സ് ജിയോയുടെ ഡിജിറ്റല്‍ പണമിടപാടിനുള്ള പുതിയ സംവിധാനമായ ജിയോ മണി മര്‍ച്ചന്റ് സോല്യൂഷന്‍സ് പ്രഖ്യാപിച്ചുകൊണ്ടാണ് മുകേഷ് അംബാനി ഇക്കാര്യം പറഞ്ഞത്.