21 ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ വിറ്റതിന് അച്ഛന്‍ അറസ്റ്റില്‍

Posted on: December 1, 2016 4:02 pm | Last updated: December 1, 2016 at 8:36 pm

arrestകോഴിക്കോട്: 21 ദിവസം മാത്രം പ്രായമായ ആണ്‍കുഞ്ഞിനെ വിറ്റതിന് അച്ഛന്‍ അറസ്റ്റില്‍. മാറാട് സ്വദേശി മിഥുനാണ് അറസ്റ്റിലായത്. കുട്ടികളില്ലാത്ത ദമ്പതികളാണ് കുഞ്ഞിനെ വാങ്ങിയത്.

കുട്ടിയെ എത്ര തുകയ്ക്കാണ് വിറ്റതെന്ന് വ്യക്തമായിട്ടില്ല. പന്നിയങ്കര പോലീസ് അന്വേഷണം നടത്തുകയാണ്.