Connect with us

Malappuram

പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന്‍ പരിസരത്തെ വിറപ്പിച്ച പെരുമ്പാമ്പ് പിടിയില്‍

Published

|

Last Updated

പെരിന്തല്‍മണ്ണ: നാട്ടുകാരെയും പോലീസിനെയും ഉദേ്യാഗ ജനകമാക്കി മണിക്കൂറുകളോളം പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന്‍ വളപ്പിലെ ചീനി മരത്തില്‍ വിശ്രമിച്ച പെരുമ്പാമ്പിനെ വലയിലാക്കി വനപാലകര്‍ക്ക് കൈമാറി. ഇന്നലെ രാവിലെയാണ് സ്റ്റേഷന്‍ വളപ്പിലെ മരത്തില്‍ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടത് മുതല്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും കണ്ടറിഞ്ഞു നൂറ് കണക്കിനാളുകളാണ് സ്റ്റേഷന്‍ പരിസരത്ത് തടിച്ചു കൂടിയിരുന്നത്.

തിങ്കളാഴ്ച രാത്രി അമ്മിനികാട് നിന്നും പിടികൂടി സ്റ്റേഷനിലെത്തിച്ച പാമ്പിനെ ചാക്കിലാക്കി സ്റ്റേഷന്‍ മുറ്റത്തെ വലിയ മരത്തില്‍ തൂക്കിയിട്ടിരിക്കുകയായിരുന്നു. ചാക്കിന് ദ്വാരമുണ്ടാക്കി പാമ്പ് സ്റ്റേഷഷന്‍ വളപ്പിലെ തന്നെ വലിയ ചീനി മരത്തിന് മുകളിലേക്ക് രക്ഷപ്പെടുകയായിരുന്നു. പോലീസ് നല്‍കിയ വിവരമനുസരിച്ച് ചൊവ്വാഴ്ച പാമ്പിനെ കൊണ്ടു പോകാന്‍ വനപാലകരെത്തിയപ്പോഴാണ് പാമ്പ് രക്ഷപ്പെട്ട വിവരം പോലീസ് അറിയുന്നത്.തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തുവാനായില്ല. പിന്നീട് ഇന്നലെ രാവിലെ വഴിയാത്രക്കാരാണ് ചീനി മരത്തില്‍ വിശ്രമിച്ചിരുന്ന പാമ്പിനെ കണ്ടത്.

വിവര മറിഞ്ഞ് വനപാലകരും, ആലിപ്പറമ്പിലെ പാമ്പ് സ്‌നേഹിയും വന്യജീവി ഫോട്ടൊ ഗ്രാഫറുമായ സ്‌റ്റെബിനും സ്ഥലത്തെത്തി. പിന്നീട് പാമ്പി രു ന്ന കൊമ്പ് അതിസാഹസമായി വെട്ടി താഴെയിറക്കിയാണ് സ്‌റ്റെബിന്‍ പാമ്പിനെ പിടിച്ച് ചാക്കിലാക്കി വനപാലകര്‍ക്ക് കൈമാറിയത്.

Latest