പോലീസിന്റെ മനോവീര്യം തകര്‍ക്കരുത്: ഉമ്മന്‍ ചാണ്ടി

Posted on: November 29, 2016 10:39 am | Last updated: November 29, 2016 at 11:47 am
SHARE

OOMMEN CHANDYകോഴിക്കോട്: മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ പ്രസ്താവനകള്‍ നടത്തി പോലീസിന്റെ മനോവീര്യം തകര്‍ക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നടപടിക്രമങ്ങളില്‍ ചിലപ്പോള്‍ പാളിച്ചകള്‍ സംഭവിച്ചുവെന്ന് വരാം. എന്നാല്‍ ഇത് പരിശോധിച്ച് നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാറാണ്. പോലീസുകാരെ ഇതിന്റെ പേരില്‍ പഴി പറയുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ വലി സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ട്. സ്വന്തം ജീവന്‍പോലും പണയംവെച്ചാണ് ജനങ്ങളുടെ സുരക്ഷക്കായി ഇത്തരം തീവ്രവാദികളെ പോലീസുകാര്‍ നേരിടുന്നത്. അതിന്റെ പേരില്‍ അവരെ അനാവശ്യമായി വേട്ടയാടുന്നത് ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here