ഇന്ന് മുതൽ നിക്ഷേപിക്കുന്ന തുക പിൻവലിക്കാൻ നിയന്ത്രണമില്ല

Posted on: November 29, 2016 10:17 am | Last updated: November 29, 2016 at 6:13 pm

new-notesന്യൂഡല്‍ഹി: ഇന്ന് മുതല്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന തുക പരിധിയില്ലാതെ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ബാങ്കില്‍ നിന്ന് സ്ലിപ്പ് എഴുുതി എപ്പോള്‍ വേണമെങ്കിലും ഈ തുക പിന്‍വലിക്കാം. അതേസമയം ഇന്നലെ വരെ നിക്ഷേപിച്ച തുകക്ക് ഇത് ബാധകമല്ല. അതില്‍ നിന്ന് പ്രതിവാരം 24000 രൂപ വരെയെ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.

എടിഎമ്മുകള്‍ വഴി പിന്‍വലിക്കുന്നതിന് എല്ലാ നിക്ഷേപങ്ങള്‍ക്കും നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. രണ്ടായിരം രൂപ മാത്രമാണ് പ്രതിദിനം എടിഎം വഴി പിന്‍വലിക്കാന്‍ അനുമതിയുള്ളത്. മാസാവസാനമായതോടെ ശമ്പളം ഉള്‍പ്പെടെ പിന്‍വലിക്കുന്നതിന് പുതിയ നിയന്ത്രണം സഹായകമാകും.