ജങ്കാറിന് ഹർത്താൽ; പുഴ നീന്തിക്കടന്നയാൾ കുഴഞ്ഞുവീണ് മരിച്ചു

Posted on: November 28, 2016 5:25 pm | Last updated: November 28, 2016 at 5:25 pm
SHARE

jangar serviceആലപ്പുഴ: ആലപ്പുഴ പുളിങ്കുന്നില്‍ ജങ്കാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പുഴ നീന്തിക്കടന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു. പുളിങ്കുന്ന് മണ്ണാരുപറമ്പില്‍ കലേഷ് (38) ആണ് മരിച്ചത്.

സ്ഥിരമായി ജങ്കാര്‍ സര്‍വീസ് നടത്തുന്ന പുളിങ്കുന്ന് ആറില്‍ ഹര്‍ത്താലിനെ തുടര്‍ന്ന് ജങ്കാര്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതോടെ അക്കരെ എത്താന്‍ കലേഷ് പുഴ നീന്തിക്കടക്കുകയായിരുന്നു. മറുകര എത്തിയെങ്കിലും ഇയാള്‍ ഉടന്‍ തന്നെ കുഴഞ്ഞുവീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here