Connect with us

National

നോട്ട് പ്രതിസന്ധി: പ്രധാനമന്ത്രി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് രാജ്‌നാഥ് സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ചത് സംബന്ധിച്ച ചര്‍ച്ചയില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. സഭയില്‍ ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും പ്രതിപക്ഷമാണ് ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ചര്‍ച്ചയില്‍ പങ്കെടുക്കാതെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം അവസാനിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജ്‌നാഥ് സിംഗ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ പിഴവുണ്ടെങ്കില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് ഒരുക്കമാണ്. പ്രധാനമന്ത്രി ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നുവെങ്കില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

നോട്ട് വിഷയത്തില്‍ പാര്‍ലിമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമായി.