ട്രംപ് മുസ്ലിംകളെ തുടച്ചുനീക്കുമെന്ന് കാണിച്ച് പള്ളികള്‍ക്ക് ഭീഷണിക്കത്ത്

Posted on: November 28, 2016 2:12 pm | Last updated: November 29, 2016 at 10:40 am

muslim-threat-letter-jpg-image-784-410വാഷിംഗ്ടണ്‍: അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജൂതരോട് ചെയ്തത് ഡൊണാള്‍ഡ് ട്രംപ് മുംസ്ലിംകളോട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കാലിഫോര്‍ണിയയിലെ മുസ്ലിം പള്ളികള്‍ക്ക് ഭീഷണിക്കത്ത്. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുസ്ലിംകളെ രാജ്യത്ത് നിന്ന്തുടച്ചുനീക്കുമെന്നും അതിന് മുമ്പായി ബാഗുകള്‍ പാക്ക് ചെയ്ത് സ്ഥലം വിടണമെന്നും കത്തില്‍ ഭീഷണി മുഴക്കുന്നു.

മുസ്ലിംകള്‍ ചെകുത്താന്റെ സന്തതികളാണ്. അമരിക്കയിലെ പുതിയ ഷരീഫാണ് ട്രംപ്. അദ്ദേഹം മുസ്ലിംകളെ പുറത്താക്കി യുഎസിനെ പ്രകാശപൂരിതമാക്കുമന്നും കത്തില്‍ പറയുന്നു. അരേിക്കക്കാര്‍ നല്ല പാതയില്‍ ആണെന്നും ട്രംപിനെ ദൈവം സഹായിക്കട്ടെ എന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് – അമേരിക്കന്‍ റിലേഷന്‍സ് ആണ് കത്ത് ലഭിച്ച വിവരം പുറത്തുവിട്ടത്.