Connect with us

Ongoing News

ഐഎസ്എല്‍: ചെന്നൈന്‍ പുറത്തേക്ക്

Published

|

Last Updated

ചെന്നൈ: ഗോളുകള്‍ പെയ്തിറങ്ങിയ ത്രില്ലറില്‍ ചെന്നൈയിന്‍ എഫ് സിയുടെ തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിക്ക് ത്രസിപ്പിക്കുന്ന സമനില (3-3). ഇതോടെ, നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ് സി പുറത്തേക്കുള്ള വഴിയില്‍. ഇനി അവസാന മത്സരം ജയിച്ചാലും നാലാം സ്ഥാനത്ത് എത്തുക പ്രയാസം.
ഈ സമനിലയോടെ ചെന്നൈയിന്‍ എഫ്.സി 13 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റോടെ ഏഴാം സ്ഥാനത്ത് തന്നെ തുടര്‍ന്നു. നോര്‍ത്ത് ഈസ്റ്റ് 12 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റോടെ അഞ്ചാം സ്ഥാനത്തും എത്തി. നോര്‍ത്ത് ഈസ്റ്റിനു ഇനി രണ്ടു മത്സരങ്ങള്‍ ബാക്കിയുണ്ട്. എന്നാല്‍ ചെന്നൈയിനു ഒരു മത്സരം മാത്രം ബാക്കിയുള്ളു.
മത്സരത്തില്‍ ബോള്‍ പൊസിഷനില്‍ ചെന്നൈയിന്‍ എഫ്.സിക്കായിരുന്നു മുന്‍തൂക്കം. 60 ശതമാനം. ചെന്നൈയിന്‍ ഉതിര്‍ത്ത 13 ഷോട്ടകളില്‍ ആറെണ്ണവും നോര്‍ത്ത് ഈസ്റ്റ് തൊടുത്ത 11 ഷോട്ടുകളില്‍ ഏഴെണ്ണവും ഓണ്‍ ടാര്‍ജറ്റില്‍ എത്തി. ചെന്നൈയുടെ 11 ഫൗളുകളും നോര്‍ത്ത് ഈസ്റ്റിന്റെ ആറ് ഫൗളുകളം രേഖപ്പെടുത്തി. ചെന്നൈയിന് അഞ്ചും നോര്‍ത്ത് ഈസ്റ്റിനു മൂന്നു കോര്‍ണറുകളും ലഭിച്ചു.ഇതില്‍ അവസാനത്തെ നോര്‍ത്ത് ഈസ്റ്റിന്റെ കോര്‍ണര്‍ മത്സരം സമനിലയിലാക്കി.
ഇന്ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആതിഥേയര്‍ കഴിഞ്ഞ സീസണിലെ റണ്ണര്‍ അപ്പായ എഫ്.സി ഗോവയെ നേരിടും.
ചെന്നൈയിന്‍ എഫ്.സിക്കു വേണ്ടി നൈജീരിയന്‍ മുന്‍നിര താരം ഡുഡുനേടിയ ഹാട്രിക്ക്് ( 34, 45, 81 മിനിറ്റില്‍ ) നേടി. നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനുവേണ്ടി അര്‍ജന്റീനിയന്‍ മുന്‍നിര താരം നിക്കോളാസ് വെലസ് ആദ്യ രണ്ട് ഗോളും ( 38, 51 മിനിറ്റില്‍ ) ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ സൗവിക് ഘോഷ് (90 ) ത്രസിപ്പിക്കുന്ന സമനില ഗോളും നേടി.
ചെന്നൈയിന്‍ അടിക്കുന്ന ഓരോ ഗോളിനും ഉടനടി മറുപടി കൊടുക്കുന്ന രീതിയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെത്. ഇതാകട്ടെ, ചെന്നൈയുടെ കോച്ച് മാര്‍കോ മറ്റെരാസിയുടെ മുഖത്ത് ആഹ്ലാദവും നിരാശയും ഇടകലര്‍ത്തി.
മാര്‍ക്കോ മറ്റെരാസി ഇന്നലെ ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. ഡിഫെന്‍സില്‍ ബെര്‍ണാര്‍ഡ് മെന്‍ഡിക്കു പകരം ജെറിയും മിഡ്ഫീല്‍ഡില്‍ കാബ്രയ്ക്കു പകരം ഡിഫെന്‍സീവ് മിഡ്ഫീല്‍ഡറായി ഹങ്കലും അറ്റാക്കിങ്ങ് നിരയില്‍ റാണെയ്ക്കു പകരം ഡുഡുവും ഇറങ്ങി.
നോര്‍ത്ത് ഈസ്റ്റ് കോച്ച് നെലോ വിന്‍ഗാഡെ ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. ബോര്‍ഹസിനു പകരം ഗുസ്താവോ ലാസെറെറ്റിയും മിഡ്ഫീല്‍ഡില്‍ കാത്്‌സുമി യൂസക്കു പകരം ഫാനായ് ലാല്‍റെംപുയിയെയും ആദ്യ ഇലവനില്‍ ഇറക്കിയിരുന്നു. എന്നാല്‍ കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ലാസെറെറ്റിക്കു പരുക്കുമൂലം പുറത്തുപോകേണ്ടി വന്നു. പകരം വെല്ലിങ്ടണ്‍ പ്രിയോറി എത്തി.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ചെന്നൈയിന്‍ 13 ാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ കീപ്പറെ പരീക്ഷിച്ചു .
രണ്ടു ഗോള്‍ കീപ്പര്‍മാര്‍ക്കും പിടിപ്പതു പണിയായി. 31 ാം മിനിറ്റില്‍ അഗസ്റ്റോയും ഡുഡുവും കൂടി നടത്തിയ കൗണ്ടര്‍ ഇത്തവണ സുബ്രതോ തടഞ്ഞു. ഗോള്‍രഹിത ഡെഡ് ലോക്ക് ഒടുവില്‍ ചെന്നൈ തകര്‍ത്തു. 34 ാം മിനിറ്റില്‍ വലത്തു വിംഗിലൂടെ സിയാം ഹങ്കലിന്റെ പാസ് വാഡുവിലേക്ക്. വലത്തെ ഫഌഗ് കോര്‍ണറിനു മുന്നില്‍ നിന്നും വാഡുവിന്റെ പാസ് ഗോള്‍ മുഖത്ത്. ആദ്യ പോസ്റ്റില്‍ കാത്തു നിന്ന നൈജീരിയന്‍ താരം ഡുഡു ഹെഡ്ഡറിലൂടെ പന്ത് നെറ്റിലാക്കി (1 -0).
38 ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചു. ക്രിസ്ത്യന്‍ റോമറിച്ചിന്റെ പാസില്‍ ചെന്നൈയിന്‍ താരങ്ങള്‍ക്കിടയിലൂടെ കുതിച്ച നിക്കോളാസ് വെലസ് 30 വാര അകലെ നിന്ന് തൊടുത്ത ഷോട്ട് ചെന്നൈയിന്‍ വല തുളച്ചു (1-1).
ആദ്യ പകുതിയുടെ ഇഞ്ചുഠി ടൈമിന്റെ ആദ്യ മിനിറ്റില്‍ ലെഫ്റ്റ് വിംഗില്‍ നിന്നാണ് ഇത്തവണ ഗോളിനു വഴിമരുന്നിട്ടത്. ജെറിയുടെ ഇടത്തുവശത്തു നിന്നുംഅളന്നു കുറിച്ച പാസില്‍ ഓടിയെത്തിയ നോര്‍ത്ത് പ്രതിരോധനിരക്കാരന്‍ സൗവിക് ഘോഷിനെ മറികടന്നു ഡുഡു പന്ത് നേരേ ഗോള്‍ വലയിലേക്കു തിരിച്ചുവിട്ടു (2-1).
രണ്ടാം പകുതി തുടങ്ങി മിനിറ്റിനുള്ളില്‍ തന്നെ വീണ്ടും നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ് തിരിച്ചടിച്ചു.ഇത്തവണയും നിക്കോളാസ് വെലസിന്റെ വകയാണ് 51 ാം മിനിറ്റിലെ സമനില ഗോള്‍ . നാല് ചെന്നൈയിന്‍ താരങ്ങള്‍ മുന്നില്‍ നില്‍ക്കെ സക്കീറിന്റെ കാലുകള്‍ക്കിടയിലൂടെ വെല്‌സ് പന്ത് വലയിലേക്കു അളന്നുകുറിച്ചു തൊടുത്തുവിട്ടു (22).
രണ്ടാംപകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുബ്രതോ പോളിനു പകരം മലയാളി താരം ടി.പി രഹ്്‌നേഷിനെയും ഇറക്കി.ആദ്യമായണ് ഈ സീസണില്‍ രഹ്്‌നേഷ് ഗോള്‍വലയം സംരക്ഷിക്കാന്‍ എത്തുന്നത്.
81 ാം മിനിറ്റില്‍ ഡുഡു ഹാട്രിക് തികച്ചു. ഗോള്‍ കിക്കിനെ തുടര്‍ന്നു പന്ത് കിട്ടിയ റാഫയേല്‍ അഗസ്റ്റോ പന്ത് നേരെ ത്രൂപാസില്‍ ബെര്‍ണാര്‍ഡ് മെന്‍ഡിയിലേക്ക് . മെന്‍ഡിയുടെ പാസില്‍ പന്തുമായി കുതിച്ച ഡുഡു അഡ്വാന്‍സ് ചെയ്ത രഹ്്‌നേഷിനെയും അവസാന ശ്രമവുമായി വന്ന റോമറിച്ചിനെയും മറികടന്നു ഡുഡുവിന്റെ പന്ത് നെറ്റില്‍ (3-2).
വെലസിന്റെ ഇഞ്ചുറി ടൈമിലെ ഷോട്ട് ഗോള്‍ മുഖത്ത്ു വെച്ച് എഡെര്‍ തട്ടിയകറ്റി. ഇതിലൂടെ ലഭിച്ച കോര്‍ണര്‍ കിക്കാണ് ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റിലെ സമനില ഗോള്‍ ഉരുത്തിരിഞ്ഞത്. കിക്കെടുത്തത് വെലസ്. വെലസിന്റെ കോര്‍ണറില്‍ നോര്‍ത്ത് ഈസ്റ്റ് കളിക്കാരുടെ ഇടയില്‍ നി്ന്ന സൗവിക് ഘോഷ് ഉജ്ജ്വല ഹെഡ്ഡറിലൂടെ പന്ത് വലയിലേക്കു തിരിച്ചുവിട്ടു (3-3).