Connect with us

Kerala

മാവോയിസ്റ്റ് താവളത്തില്‍ ഐപാഡും അഞ്ച് ലക്ഷം രൂപയും

Published

|

Last Updated

നിലമ്പൂര്‍: കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ താമസിച്ചിരുന്ന ഷെഡ്ഡുകളില്‍ നിന്ന് പിടിച്ചെടുത്തത് ലാപ്‌ടോപ്പും ഐപാഡും അഞ്ചുലക്ഷം രൂപയുമുള്‍പ്പെടെ നിരവധി സാധനങ്ങള്‍. മരിച്ച ദേവരാജന്റെ കൈവശം ജര്‍മന്‍ നിര്‍മിത പിസ്റ്റളും ഉണ്ടായിരുന്നു. ഇത് ലോഡ് ചെയ്ത നിലയിലായിരുന്നു. 16 മൊബൈല്‍ ഫോണുകള്‍, 150 സിം കാര്‍ഡുകള്‍, അഞ്ച് പെന്‍ഡ്രൈവുകള്‍, നാല് സോളാര്‍ പാനലുകള്‍, ഇതിനാവശ്യമായ ബാറ്ററികള്‍ മറ്റ് അനുബന്ധ സാധനങ്ങള്‍, മൂന്ന് റേഡിയോ ട്രാന്‍സിസ്റ്ററുകള്‍, ഡിക്ഷണറികള്‍, പ്രിന്റര്‍, ടോര്‍ച്ചുകള്‍, ലഘുലേഖകള്‍ 12ാംവാര്‍ഷികത്തില്‍ ഇറക്കിയ പോസ്റ്ററുകള്‍, മരുന്നുകള്‍, പ്രഷര്‍, ഷുഗര്‍ പരിശോധനക്കുള്ള സംവിധാനങ്ങള്‍, റൂട്ട് കനാല്‍ ഉപകരണങ്ങള്‍, കാക്കി യൂനിഫോമുകള്‍, ബാഗുകള്‍, ചെരിപ്പുകള്‍, ഷൂസുകള്‍, പുതപ്പുകള്‍, വസ്ത്രങ്ങള്‍, ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങള്‍, കാലി കെയ്‌സുകള്‍, വിക്രം ഗൗഡയുടെ ചുവന്ന നിറത്തിലുള്ള സോക്‌സ്, ടോര്‍ച്ചുകള്‍, കോട്ട്, വിവിധ ഭാഷകളിലുള്ള പത്രങ്ങള്‍, മാസികകള്‍, അഞ്ച് ലക്ഷത്തോളം രൂപയുടെ കറന്‍സികള്‍ എന്നിവയെല്ലാമുണ്ട്. ഇതില്‍ പഴയ 500ന്റെ നോട്ടുകള്‍ പുതിയ 100രൂപ നോട്ടുകള്‍ 10 രൂപയുടെ മൂന്ന് കെട്ടുകള്‍ എന്നിങ്ങനെയാണ് ഉണ്ടായിരുന്നത്. വീട്ടിലേക്കാവശ്യമായ അവശ്യ വസ്തുക്കള്‍ എന്നിവയും കണ്ടെടുത്തവയില്‍ പെടുന്നു. ഇവരുടെ കൂട്ടത്തില്‍ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. സ്‌റ്റെതസ്‌കോപ്പ് അടക്കമുള്ളവ ടെന്റില്‍ നിന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് പോലീസ് ഇക്കാര്യം സ്ഥിതീകരിക്കുന്നത്. മുളകുപൊടിയടക്കമുള്ള പാക്കറ്റുകളില്‍ തമിഴ് ലേബലുകളാണ് ഉള്ളത്. 20 കിലോയോളം അരിയുള്‍പ്പെടെ 75 കിലോ സാധനങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം വനത്തിനനുള്ളില്‍ അഞ്ച് താത്കാലിക ഷെഡുകളാണ് ഇവര്‍ നിര്‍മിച്ചിരുന്നത്. പിടിച്ചെടുത്ത സാധനങ്ങള്‍ ഇന്നലെ മാധ്യമങ്ങള്‍ക്ക് പ്രദര്‍ശിപ്പിച്ചു.

---- facebook comment plugin here -----

Latest