ചോര്‍ച്ച: മൂലമറ്റം പവര്‍‌സ്റ്റേഷനിലെ മൂന്ന് ജനറേറ്ററുകള്‍ പ്രവര്‍ത്തനം നിര്‍ത്തി

Posted on: November 26, 2016 8:51 pm | Last updated: November 26, 2016 at 10:29 pm

moolamattam-power-houseമൂലമറ്റം: മഴക്കുറവ് മൂലം കനത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്ന കേരളത്തിന് ഇരുട്ടടിയായി മൂലമറ്റം വൈദ്യുതനിലയത്തില്‍ തകരാര്‍. സംസ്ഥാനത്തെ പ്രധാന വൈദ്യുതനിലയമായ മൂലമറ്റത്ത് ചോര്‍ച്ചയെ തുടര്‍ന്ന് മൂന്ന് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി.

പെന്‍സ്റ്റോക്ക് പൈപ്പിലെ പ്രധാന ഇന്‍ലെറ്റ് വാല്‍വിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ഇതോടെ ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതോത്പാദനത്തില്‍ 390 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

തകരാര്‍ പരിഹരിക്കാന്‍ രണ്ടാഴ്ചയോളം സമയമെടുക്കുന്നാണ് കെഎസ്ഇബി അധികൃതരുടെ നിഗമനം. അത്രയും ദിവസത്തെ പ്രതിസന്ധി ഒഴിവാക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.