കൃഷിപാഠം ഇനി പാഠ്യ പദ്ധതിയില്‍; അടുത്ത വര്‍ഷം മുതല്‍ പ്രാവര്‍ത്തികമാകും

Posted on: November 24, 2016 8:31 am | Last updated: November 24, 2016 at 8:31 am
SHARE

farmerതിരുവനന്തപുരം: കൃഷിപാഠം പാഠപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. സംസ്ഥാനത്ത് പാഠ്യപദ്ധതിയില്‍ കൃഷി പാഠം ഉള്‍പ്പെടുത്തുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പ്രഖ്യാപിച്ചു. ഏഴാമത് കേരള ബാലകൃഷി ശാസ്ത്ര കോണ്‍ഗ്രസിന്റെ വിളംബരോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷം മുതല്‍ ഇത് പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു. ഹരിത കേരളം പദ്ധതിയുടെ ഭാഗമാകാന്‍, കൃഷി പാഠത്തിനും ബാല കൃഷിശാസ്ത്ര കോണ്‍ഗ്രസിനും കഴിയുമെന്ന് അദ്ദേഹം ആശംസിച്ചു. ബാലകൃഷി ശാസ്ത്രജ്ഞര്‍ കൈയില്‍ കരുതിയ ഏഴ് മുളങ്കുറ്റികളില്‍ പുതു ഞാര്‍ നട്ട് ഏഴാമത് കൃഷി ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ വിളംബരോദ്ഘാടനം കൃഷിമന്ത്രി നിര്‍വഹിച്ചു. ബാലശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ച് ബാല ശാസ്ത്ര കോണ്‍ഗ്രസിന്റെ ഏഴാമത് സമ്മേളനം ജനുവരി 12, 13,14 തീയതികളിലാണ് തലസ്ഥാന നഗരിയില്‍ നടക്കുക.
കൃഷി പുതിയ തലമുറയുടെ അജണ്ടയിലെ ഇല്ലാത്ത ഒരു കാര്യമായി മാറിയിരിക്കുകയാണെന്നും നമ്മുടെ കുട്ടികള്‍ കൃഷിയോട് കാണിക്കുന്ന ആഭിമുഖ്യം ഏറെ സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു. മണ്ണിനെയും പ്രകൃതിയെയും പറ്റി പഠിക്കാതെ മറ്റെന്തു പഠിച്ചിട്ടും യാതൊരു പ്രയോജനവുമില്ല. കാരണം മാനവരാശിയുടെ നിലനില്‍പ്പ് തന്നെ കൃഷിയിലാണ്.’ഇത് പോലുള്ള പദ്ധതികളിലൂടെ പുതിയ തലമുറയിലെ കുട്ടികളിലേക്ക് കാര്‍ഷിക സംസ്‌കാരം സന്നിവേശിപ്പിക്കാന്‍ സാധിക്കും. ഓരോ വിദ്യാര്‍ഥിയും ഉദ്യോഗസ്ഥരും അവരുടെ ഔദ്യോഗിക കുപ്പായങ്ങള്‍ അഴിച്ചുവെച്ച് ജാതിമത വ്യതാസങ്ങള്‍ ഇല്ലാതെ ജൈവകൃഷിയും കൃഷി സംസ്‌കാരവും തിരിച്ചു കൊണ്ട് വരാന്‍ ശ്രമിച്ചാല്‍ മാത്രമേ കേരളം ദൈവത്തിന്റെ സ്വന്തം നാടാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃഷി-ശാസ്ത്ര ഗവേഷണരംഗത്ത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച സിസ്സയും, കൃഷിപാഠം പ്രചാരകരായ അഗ്രി ഫ്രണ്ട്‌സും, ഹോളി ഏഞ്ചല്‍സിലെ സീന്‍സ് ഇക്കോക്ലബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ ഒരുക്കിയ ജൈവ പാഠശാലയും, സിസ്സയുടെ പോസ്റ്റര്‍ പ്രദര്‍ശനവും ശ്രദ്ധ ആകര്‍ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here