സാംസംഗ് ഉത്പന്നങ്ങള്‍ വാങ്ങൂ…പണം രണ്ട് മാസത്തിന് ശേഷം കൊടുത്താല്‍ മതി

Posted on: November 23, 2016 11:09 pm | Last updated: November 23, 2016 at 11:09 pm
SHARE

samsung-home-appliances-2013ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ പെയ്‌മെന്റ് ഓഫറുമായി സാംസംഗ്. ഉത്പന്നങ്ങള്‍ വാങ്ങി രണ്ട് മാസങ്ങള്‍ക്ക് ശേഷം തവണകളായി പണം നല്‍കിയാല്‍ മതി. നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് സാംസംഗ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സീറോ ഡൗണ്‍ പെയ്‌മെന്റ്, കുറഞ്ഞ നിരക്കിലുള്ള മാസാന്ത അടവ് തുടങ്ങിയവയാണ് ഓഫറിന്റെ പ്രത്യേകതകള്‍. സാംസംഗ് എല്ലായിപ്പോഴും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി നിലകൊള്ളുമെന്ന് സാംസംഗ് ഇന്ത്യ വൈസ് പ്രസിഡന്റ് രാജീവ് ഭൂട്ടാനി പറഞ്ഞു.

ഡിസംബര്‍ 31 വരെയാണ് ഓഫര്‍ കാലാവധി. ഇക്കാലയളവില്‍ സാംസംഗ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മൂന്ന് ഓഫറുകളാണ് ഉള്ളത്. ആദ്യത്തേത് കാഷ് ഫ്രീ സ്‌കീം ആണ്. ഇത് പ്രകാരം പണമൊന്നും നല്‍കാതെ ഉപഭോക്താക്കള്‍ക്ക് ഉപകരങ്ങള്‍ വാങ്ങാം. 10-12 മാസങ്ങള്‍ക്കുള്ളില്‍ അടച്ചുകൊടുത്താല്‍ മതി.

രണ്ടാമത്തെ ഓഫര്‍ പ്രകാരം വാങ്ങി രണ്ട് മാസങ്ങള്‍ക്ക് ശേഷം പണം അടച്ചുകൊടുത്താല്‍ മതി. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഇന്‍സ്റ്റാള്‍മെന്റ് നിരക്കില്‍ ഉപകരണങ്ങള്‍ വാങ്ങാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here