Connect with us

National

സാക്കിര്‍ നായിക്കിന്റെ ബാങ്ക് അക്കൗണ്ടുകളും വെബ്‌സൈറ്റും പൂട്ടാന്‍ എന്‍ഐഎ നിര്‍ദേശം

Published

|

Last Updated

മുംബൈ: തീവ്രവാദ ആരോപണം നേരിടുന്ന സലഫി പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. സാക്കിര്‍ നായിക്കിന്റെ നിരോധിത സംഘടന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് നിര്‍ദേശം. ഇതോടൊപ്പം അദ്ദേഹത്തിന്റെ വെബ്‌സൈറ്റുകളും മറ്റു സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും പൂട്ടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും എന്‍ഐആ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകര സംഘടനയായ ഐസിസില്‍ ആകൃഷ്ടനായ ആള്‍ക്ക് സാക്കിര്‍ നായിക്കിന്റെ ഐആര്‍എഫ് 80,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് എന്‍ഐഎയുടെ നടപടി.

സാക്കിര്‍ നായിക്കിന് എതിരെ എഫ് ഐ ആര്‍ സമര്‍പ്പിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെയും സംഘടനയുടെയും 20 ഓളം കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി എന്‍ഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ ഐആര്‍എഫിന് ലഭിച്ചിരുന്ന വിദേശ സഹായത്തിന്റെത് ഉള്‍പ്പെടെ വിവരങ്ങള്‍ അടങ്ങിയ ചില രേഖകള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

Latest